രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ സന്ദര്‍ശനവുമായി സ്മൃതി ഇറാനി

  • 03/05/2022

വയനാട്:  രാഹുല്‍ ഗാന്ധി എം.പിയുടെ അസാനിധ്യം ചര്‍ച്ചയാകുന്ന സ്വന്തം മണ്ഡലമായ വയനാട്ടില്‍ സന്ദര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട്ടിലെത്തിയ സ്മൃതി ഇറാനിയെ ജില്ലയിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ചു. കളക്ടറേറ്റില്‍ നടക്കുന്ന ജില്ലാ വികസന സമിതിയോഗത്തില്‍ പങ്കെടുത്ത ശേഷം വരവേല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെയും സ്മൃതി സന്ദര്‍ശിച്ചു

അമേഠി എം പിയും കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനം ഏറെ രാഷ്ട്രീയ പ്രധാനം നേടി. രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡലമാണ് വയനാട്.

രാഹുല്‍ ഗാന്ധി ഒന്നില്‍ കൂടുതല്‍ തവണ എംപിയായ അമേഠിയിലെ നിലവിലെ എംപിയാണ് സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ നിന്ന് അട്ടിമറിച്ചാണ് കഴിഞ്ഞ തവണ സ്മൃതി ഇറാനി എം പിയായത്. തുടര്‍ന്ന് അവര്‍ ബിജെപി കേന്ദ്ര മന്ത്രി സഭയില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായി.

വയനാട് കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തില്‍ സ്മൃതി ഇറാനി പങ്കെടുത്തു. ശേഷം വരവേല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെയും സ്മൃതി സന്ദര്‍ശിച്ചു.

കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്‌സഭാംഗമായി.

ദില്ലിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം വയനാട്ടിലെ തന്റെ മണ്ഡലത്തില്‍ ഇടയ്ക്ക് സന്ദര്‍ശനം നടത്താറുണ്ട്. അതിനാല്‍ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

Related News