സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തില്‍ കെ. റെയില്‍ പങ്കെടുക്കില്ല

  • 03/05/2022

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബദല്‍ സംവാദത്തില്‍ കെ റയില്‍ പങ്കെടുക്കില്ല. ബദല്‍ സംവാദമല്ല തുടര്‍സംവാദങ്ങളാണ് വേണ്ടെന്ന് കെ റയില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

അതേസമയം കെ റയില്‍ സംവാദത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് സംഘാടകരായ ജനകീയ പ്രതിരോധ സമിതി ആരോപിച്ചു. നാളെ രാവിലെ തിരുവനന്തപുരത്താണ് ബദല്‍ സംവാദം. കെ റയില്‍ പങ്കെടുക്കാമെന്ന് ഉറപ്പുകൊടുക്കും മുന്‍പേ എംഡിയുടെ പേര് പാനലില്‍ ഉള്‍പ്പെടുത്തിയ ജനകീയ പ്രതിരോധ സമിതി വെട്ടിലായി. ഔദ്യോഗിക സംവാദത്തില്‍ നിന്ന് മാറി നിന്ന അലോക് കുമാര്‍ വര്‍മ്മയ്ക്കും ആര്‍ ശ്രീധറിനും ഒപ്പം ആശയവിനിമയത്തിനില്ലെന്ന് കെ റയില്‍ അറിയിച്ചു. 

ഏപ്രില്‍ 28ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ അതേ പാനലിസ്റ്റുകള്‍ തന്നെയാണ് ഈ ചര്‍ച്ചയിലും പങ്കെടുക്കുന്നത്. ഔദ്യോഗിക സംവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇവര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ ഈ സംവാദത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെ റയില്‍ ആരോപിച്ചു.എന്നാല്‍ കെ റയില്‍ മുട്ടാപ്പോക്ക് ന്യായം പറഞ്ഞാണ് വിട്ടുനില്‍ക്കുന്നതെന്ന് ജനകീയ പ്രതിരോധ സമിതി ആരോപിച്ചു.

Related News