ശുചിമുറി ഉപയോഗിക്കാൻ സമ്മതിച്ചില്ല, തർക്കം, പാറശ്ശാല സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തല്ല്

  • 03/05/2022

പാറശ്ശാല: ശുചിമുറി ഉപയോഗിക്കാൻ സമ്മതിക്കാത്തതിനാൽ തര്‍ക്കത്തെ തുടർന്ന് കൂട്ടത്തല്ല്. തുടര്‍ന്ന് തിരുവനന്തപുരം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വിനോദ സഞ്ചാരത്തിന് എത്തിയ തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ ഉൾപ്പടെയുള്ള സംഘവും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും തമ്മിലായിരുന്നു സംഘ‍ര്‍ഷം. 

സ്ത്രീകൾ ഉൾപ്പടെയുള്ളവ‍ര്‍ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. ചെടിച്ചെട്ടിയെടുത്തും മറ്റും സുരക്ഷാജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

Related News