വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തികൊന്നു; അയൽവാസിയായ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

  • 03/05/2022

തിരുവല്ല: തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയെ ബിയർ ബോട്ടിൽ ഉപയോഗിച്ച് കുത്തിക്കൊന്നു. പാമല സ്വദേശിനി വിജയമ്മ (62) /ണ് കുത്തേറ്റ് മരിച്ചത്. അയല്‍വാസി  പൊട്ടിച്ച ബിയർ കുപ്പി കൊണ്ട്  ഇവരെ കുത്തുകയായിരുന്നു. പ്രതിയായ കുന്നന്താനം സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾക്ക് മാനസിക വൈകല്യമുണ്ടെന്നാണ് പൊലീസ് സംശയം. രാവിലെ ആയിരുന്നു  സംഭവം. വിജയമ്മയുടെ വീട്ടിലെത്തിയ പ്രതി ബിയർ കുപ്പി കൊണ്ട് കുത്തിരിക്കേൽപ്പിക്കുകയായിരുന്നു. 

കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാൾ മൂന്ന് പേരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എട്ട് വയസുകാരനടക്കം ചികിത്സയിലാണ്. പരിക്കുകളൊന്നും ഗുരുതരമല്ല. അക്രമാസക്തനായ പ്രതിയെ പൊലീസ് രണ്ട് കിലോ മീറ്റർ ഓടിച്ചിട്ടാണ് പിടികൂടിയത്.

Related News