തെരഞ്ഞെടുപ്പില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്ന് കെ.വി തോമസ്; കോണ്‍ഗ്രസ് അംഗത്വം പുതുക്കി

  • 04/05/2022

കൊച്ചി:  വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അംഗത്വം പുതുക്കി കെ വി തോമസ്. സഹപ്രവര്‍ത്തകനായ അജിത് അമീര്‍ ബാവ മുഖേനയാണ് കെ വി തോമസ് അംഗത്വം പുതുക്കിയത്. 

അതേസമയം വികസന രാഷ്ട്രീയത്തിനാണ് തെരഞ്ഞെടുപ്പില്‍ പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ കെ വി തോമസ് ഒന്നും പറയില്ലെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. എല്‍ഡിഎഫിനും, യുഡിഎഫിനും വേണ്ടിയല്ല. വികസനത്തികനൊപ്പമാണ് നിലകൊള്ളുന്നത്. വികസന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. കേരളത്തില്‍ ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വ്യക്തിബന്ധത്തിനല്ല പ്രാധാന്യം. തിരഞ്ഞെടുപ്പില്‍ ജനങ്ങളും, വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനം.

Related News