സില്‍വര്‍ലൈന്‍; പ്രതിരോധ സമിതിയുടെ ബദല്‍ സംവാദം തുടങ്ങി

  • 04/05/2022

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം തിരുവനന്തപുരത്ത് ആരംഭിച്ചു. രാവിലെ 10.30 മുതല്‍ ഉച്ചയക്ക് 1.30 വരെ പാണക്കാട് ഹാളിലാണ് നടക്കുക. 

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സംവാദത്തില്‍ കെ റെയില്‍ എംഡി പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെ റെയിലിന്റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എംജി രാധാകൃഷ്ണന്‍ മോഡറേറ്ററായ സംവാദത്തില്‍ അലോക് കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കുന്നുണ്ട്. ഇരുവരും കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ നിന്നും നേരത്തെ വിട്ട് നിന്നിരുന്നു. 

സില്‍വര്‍ ലൈനിനെതിരെ വാദിക്കാന്‍ ആര്‍.വി.ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവരുമുണ്ടാകും. സില്‍വര്‍ ലൈനിനുവേണ്ടി ഔദ്യോഗിക സംവാദത്തില്‍ പങ്കെടുത്ത കുഞ്ചറിയ പി ഐസക്, എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവരും ബദല്‍ സംവാദത്തിനുമെത്തും.

Related News