തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന്‍

  • 04/05/2022

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥിയായി കെ.എസ് അരുണ്‍കുമാറിനെ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇ.പി ജയരാജന്‍. ഇടത് മുന്നണി യോഗം ചേര്‍ന്ന ശേഷമാകും സ്ഥാനാര്‍ഥി തീരുമാനം അറിയിക്കുക. ഇടത് സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് നടപടിക്രമമുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി. 

സ്ഥാനാര്‍ത്ഥിയെ കുറിച്ച് ആലോചിക്കുന്നേയുള്ളൂവെന്ന് മന്ത്രി പി രാജീവും പറഞ്ഞു. അതേസമയം, അരുണ്‍ കുമാറിനായി തുടങ്ങിയ എല്‍ഡിഎഫിന്റെ ചുവരെഴുത്ത് താത്കാലികമായി നിര്‍ത്തി. പ്രഖ്യാപനം കഴിഞ്ഞ് മതി ബോര്‍ഡ് എഴുതിന്നു നിര്‍ദ്ദേശം.

തൃക്കാക്കരയില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുണ്‍ കുമാര്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും എന്നാണ് സൂചന. സിഐടിയു ജില്ലാ കമ്മിറ്റിയംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് കെ എസ് അരുണ്‍ കുമാര്‍. ഡിവൈഎഫ് ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ അരുണ്‍ കുമാര്‍ ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധിയായി ജനങ്ങള്‍ക്ക് സുപരിചിതനാണ്.


Related News