കാസര്‍ഗോട്ടെ ഭക്ഷ്യവിഷബാധ; സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയ സാനിധ്യവും

  • 04/05/2022

കാസര്‍ഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഐഡിയല്‍ ഫുഡ് പോയിന്റിലെ ഭക്ഷ്യ സാമ്പിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. 

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്.കോഴിക്കോട് റീജിയണല്‍ അനലറ്റിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. ഷവര്‍മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികള്‍ എന്നിവയാണ് പരിശോധനയ്ക്ക് അയച്ചത്. ഷിഗെല്ല, സാല്‍മണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടക്കുകയാണ്. കൂള്‍ബാറില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related News