ആര്‍.എസ്.എസ് കേന്ദ്ര പ്രതിനിധി കേരളത്തിലെ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തി

  • 04/05/2022

തിരുവനന്തപുരം: ആര്‍ എസ് എസ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയും, അഖിലഭാരതീയ സമ്പര്‍ക്ക് പ്രമുഖുമായ രാംലാല്‍ കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുമായി രഹസ്യ ചര്‍ച്ച നടത്തി. 

മതപരിവര്‍ത്തന നിരോധനബില്‍, കേന്ദ്ര സര്‍ക്കാരിനോടുള്ള കത്തോലിക്ക സഭയുടെ സമീപനം തുടങ്ങിയവ ചര്‍ച്ചയിലെ പ്രധാനവിഷയങ്ങളായി. ക്രൈസ്തവര്‍ക്കും, കന്യാ സ്ത്രീകള്‍ക്കുംനേരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സഭക്കുള്ള ആശങ്ക ആര്‍ എസ് എസ് പ്രതിനിധിയെ അറിയിച്ചു.

തൃശ്ശൂര്‍ പോട്ട ഡിവൈന്‍ സെന്ററില്‍ രണ്ടുതവണ ക്രൈസ്തവസഭകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ആര്‍ എസ് എസിന്റെ സമുന്നത നേതാവായ രാം ലാല്‍ കേരളത്തിലെത്തിയത്.ക്രൈസ്തവര്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അനാവശ്യ ഭീതി ഒഴിവാക്കി കേന്ദ്രസര്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധവും സൗഹൃദവും ഊട്ടി ഉറപ്പിക്കലുമാണ് ലക്ഷ്യമെന്ന് കൂട്ടായ്മയുടെ മുഖ്യ സംഘാടകരായ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റിന്റെ പ്രമുഖ ഭാരവാഹി പറഞ്ഞു.

Related News