ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഡബ്ല്യു.സി.സി വാദങ്ങള്‍ തള്ളി എ.കെ ബാലന്‍

  • 06/05/2022

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡബ്ല്യു.സി.സിയുടെ വാദങ്ങള്‍ തള്ളി മുന്‍ മന്ത്രി എ.കെ ബാലന്‍. റിപ്പോര്‍ട്ടില്‍ വ്യക്തികള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഒന്നുമില്ലെന്ന്  അദ്ദേഹം പറഞ്ഞു. വിവാദ പരാമര്‍ശങ്ങളുമില്ല. ചിലര്‍ വ്യക്തി വൈരാഗ്യം വെച്ച് അനാവശ്യ വിവാദങ്ങള്‍ക്ക് ശ്രമിക്കുകയാണ്. 

നിലവിലെ വിവാദങ്ങള്‍ സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണ്. നാലോ അഞ്ചോ ചേരികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍. ഓരോരുത്തരുടെയും മനസ്സിലുള്ള ആളുകള്‍ക്കെതിരേ നീങ്ങാം എന്ന നിലപാടാണ് സ്വീകരിക്കുന്നത്. 

സര്‍ക്കാര്‍ ആരുടെയൊക്കെയോ പേരുകള്‍ മറച്ചുവെക്കാനുള്ള ശ്രമം നടത്തുന്നു എന്നത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സിനിമാ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മുഴുവന്‍ മാറ്റാന്‍ പാകത്തിലുളള സമഗ്ര നിയമം ഉടന്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News