കെ.എം ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടിക്ക് സ്റ്റേ

  • 06/05/2022

കൊച്ചി: മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.കെ.എം. ഷാജി പ്രതിയായ അഴീക്കാട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു കെ.എം. ഷാജിയുടെ ഭാര്യ ആശയുടെ സ്വത്തുക്കള്‍ ഏജന്‍സി കണ്ടുകെട്ടിയത്

ആശയുടെ പേരിലുള്ള മലപ്പുറം വേങ്ങരയിലെ വീടടക്കമുള്ള സ്വത്തുക്കളായിരുന്നു ഇത്തരത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി നേരത്തെ കണ്ടുകെട്ടിയത്.എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവോടെ ഈ വീട് കണ്ടുകെട്ടിയ നടപടി സ്റ്റേയിലാകും. ഇതോടെ ഇവര്‍ക്ക് വീട് സാധാരണ ഗതിയില്‍ ഉപയോഗിക്കുന്നതിനും ഇനി തടസമുണ്ടാകില്ല.

ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ കെ.എം. ഷാജിക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.ആശയുടെ പേരില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി, നിയമാനുസൃതമായ രീതിയില്‍ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഉത്തരവിട്ടിട്ടുണ്ട്.

Related News