തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്ന് രമേശ് ചെന്നിത്തല

  • 07/05/2022

തിരുവനന്തപുരം:  കത്തോലിക്ക സഭ എപ്പോഴും വിശാലമായ ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന സംവിധാനമാണെന്നും സ്ഥാനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചരണമാണിത്. സഭയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ രാഷ്ട്രീയ പോരാട്ടത്തിനാണ് തയാറെടുക്കുന്നത്. എന്നാല്‍ സി.പി.എം അതിന് തയാറാകുന്നില്ല. രാഷ്ട്രീയ പോരാട്ടത്തിനായിരുന്നെങ്കില്‍ അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമായിരുന്നു. കേരളത്തില്‍ കൊലറെയിലിനെതിരായ ഉത്തരമായിരിക്കും ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related News