കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച ബ്ലോക്ക് പഞ്ചായത്തംഗം ഉള്‍പ്പെട്ട ഒന്‍പത് സി.പി.ഐക്കാര്‍ അറസ്റ്റില്‍

  • 07/05/2022

ആലപ്പുഴ: ചാരുംമൂടും നൂറനാടും സി പി ഐ - കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒന്പത് പേര്‍ കൂടി അറസ്റ്റിലായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമായാണ് അറസ്റ്റ്. 

അറസ്റ്റിലായവരില്‍ എഐവൈഎഫിന്റെ രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡന്റുമാരും ഉള്‍പ്പെടുന്നു.കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ച കേസില്‍ 9 സിപിഐ- എഐവൈഎഫ് നേതാക്കള്‍ കൂടി അറസ്റ്റിലായതോടെ ആകെ പിടിയിലായ സിപിഐക്കാരുടെ എണ്ണം 11 ആയി. എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം സെക്രട്ടറി അനു ശിവന്‍, എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം പ്രസിഡന്റ് അമ്പാടി, മാവേലിക്കര മണ്ഡലം സെക്രട്ടറി വിപിന്‍ദാസ്, മാവേലിക്കര മണ്ഡലം പ്രസിഡന്റ് അംജാദ്, ഷാനു മസുദ് അനുകരക്കാട് ,മുരളികൃഷ്ണന്‍, അരുണ്‍ കരിമുളയ്ക്കല്‍ എന്നിവരും പിടിയലായവരില്‍ ഉള്‍പ്പെടുന്നു.

പബ്‌ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ സോളമനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ഉടന്‍ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഓഫീസ് ആക്രമണത്തിന് സോളമന്‍ പ്രേരണ നല്‍കിയെന്നും അക്രമത്തില്‍ പങ്കെടുത്തു എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തതെന്നാണ് പൊലീസ് വിശദീകരണം.

Related News