രാജിസന്നദ്ധത അറിയിച്ച് കേരള ഐ.ടി പാര്‍ക്ക് സി.ഇ.ഒ

  • 07/05/2022

തിരുവനന്തപുരം:  വ്യക്തിപരമായ കാരണങ്ങളാല്‍ രാജിസന്നദ്ധത അറിയിച്ച് കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം.തോമസ്. അതേസമയം  ടെക്നോപാര്‍ക്കിലെ ക്ലബ്ഹൗസിന് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് മാനദണ്ഡങ്ങളെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതാണ് രാജിവെക്കാന്‍ കാരണമെന്നും ആരോപിക്കുന്നവരുമുണ്ട്. 

ടെക്നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നീ മൂന്ന് ഐ.ടി പാര്‍ക്കുകളുടെയും സി.ഇ.ഒയാണ് ജോണ്‍ എം. തോമസ്. രാജിവെക്കുന്നുവെന്ന് അറിയിച്ച് സര്‍ക്കാരിന് മെയില്‍ അയച്ചിട്ടുണ്ടെങ്കിലും രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല. ജോണ്‍ എം തോമസ് രാജി സന്നദ്ധത അറിയിച്ചതായി ഐടി സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചുവന്നതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.

ജോണ്‍ എം.തോമസിന് പകരം ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പുതിയ ആളെത്തി ചുമതല കൈമാറിയ ശേഷം സ്ഥാനം ഒഴിയും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഐ.ടി പാര്‍ക്കുകളുടെ സി.ഇ.ഒയായി ഇദ്ദേഹത്തെ നിയമിച്ചത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സിഇഒ കൂടിയാണ് ജോണ്‍.

Related News