തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം. ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്.തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ് എന്ന യുവതിക്കാണ് പരിക്കേറ്റത്. ബസ് സാധാരണ വഴിയില്‍ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞതോടെയാണ് പിന്‍വശത്തെ ഡോറിന് സമീപം നിന്ന യുവതിയാണ് റോഡിലേക്ക് തെറിച്ച് വീണത്. തൃശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലീമീറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്. യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗതാക്കുരുക്കിനെ തുടര്‍ന്നാണ് സ്ഥിരം റൂട്ടില്‍ നിന്ന് മാറി യാത്ര തുടര്‍ന്നത്. ബസിന്റെ ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശം നേരത്തേ തന്നെയുള്ളതാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?