വാക്കു തര്‍ക്കത്തിനിടെ അനുജന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ചു കൊന്നു

  • 07/05/2022

ആലപ്പുഴ: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കാക്കാഴം പുതുവല്‍ സ്വദേശി സന്തോഷ് (48) ആണ് മരിച്ചത്. അമ്പലപ്പുഴയ്ക്ക് സമീപം കാക്കാഴം കടല്‍ത്തീരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം ഉണ്ടായത്.

ഇതുമായി ബന്ധപ്പെട്ട് അനുജന്‍ സിബിയെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. കടപ്പുറത്ത് വച്ച് മദ്യപിച്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ സന്തോഷിനെ ഷെഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ പോലീസില്‍ വിവരം അറിയിച്ചു.കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related News