തൃക്കാക്കരയിലേക്ക് എ.എ.പിയും ട്വന്റി-ട്വന്റിയും ഇല്ല

  • 08/05/2022

കൊച്ചി: തൃക്കാക്കരയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് എ.എ.പിയും ട്വന്റി-ട്വന്റിയും. അപ്രധാന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ മല്‍സരിക്കുന്നില്ലായെന്നാണ് നിലപാട്. പ്രവര്‍ത്തകര്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് കൃത്യമായ നിര്‍ദേശം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇരു പാര്‍ട്ടികളും സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. 

തൃക്കാക്കരയില്‍ പൊതു സ്ഥാനാര്‍ഥിയുമായി എഎപി ട്വന്റിൃ-ട്വന്റി സഖ്യമെത്തുമെന്ന സൂചനകളെയെല്ലാം തള്ളിക്കൊണ്ട് മല്‍സരത്തിനില്ലായെന്ന് ആദ്യം പ്രഖ്യാപിച്ചത് എഎപിയാണ്. പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കേണ്ടതില്ലായെന്ന പൊതുനിലപാടിന്റെ ഭാഗമായാണ് തീരുമാനം. അടുത്ത നിയമസഭാ , ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കും. പാര്‍ട്ടി നടത്തിയ സര്‍വേകളില്‍ അനുകൂലമായ ജനവികാരം ഉണ്ട് എന്ന് മനസിലായെന്നും എ.എ.പി അവകാശപ്പെട്ടു.


Related News