കേരളത്തില്‍ ലവ് ജിഹാദും മതപരിവര്‍ത്തനവും ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

  • 09/05/2022

കോഴിക്കോട്: കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നും മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.


ലവ് ജിഹാദടക്കമുള്ള വിഷയങ്ങള്‍ തങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയര്‍ത്തിക്കാട്ടുമെന്നും അത് വോട്ടാക്കി മനാറ്റാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൈക്കൊള്ളുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.എന്‍. രാധാകൃഷ്ണനുമായി നടത്തിയ സന്ദര്‍ശത്തിന് ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. 


ബി.ജെ.പിയുടെ നിലപാടും പ്രസ്താവനയുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ഒരു രാഷ്ട്രീയ നിലപാടും സ്വീകരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല. തങ്ങളുടെ നിലപാട് എന്താണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related News