കണ്ണൂര്‍: കണ്ണൂരില്‍ ബിരുദ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനെ(19)യാണ് കോളിക്കടവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീര്‍പ്പാട് എസ്.എന്‍.ഡി.പി. കോളേജ് രണ്ടാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇരിട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഞായറാഴ്ച വൈകീട്ട് കോളിക്കടവ് പുഴയില്‍ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പുന്നാട് സ്വദേശി സെയിദിന്റേയും മുനീറയുടേയും മകളാണ്. സഹോദരന്: നിഹാല്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?