കോണ്‍ഗ്രസ് വിടില്ല, എല്‍.ഡി.എഫിനായി പ്രചാരണത്തിനിറങ്ങും; നയം വ്യക്തമാക്കി കെ.വി തോമസ്

  • 10/05/2022

കൊച്ചി: കോണ്‍ഗ്രസ് വിടില്ലെന്നും എന്നാല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. വികസന രാഷ്ട്രീയത്തിനായി തൃക്കാക്കരയില്‍ ഇടതിനൊപ്പം നില്‍ക്കും. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് തന്റെ സംസ്‌കാരമാണ്. ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വമാണ് നിര്‍ബന്ധിതനാക്കിയത്. ഇപ്പോഴും എഐസിസി അംഗമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. എന്നാല്‍ പാര്‍ട്ടി ഒരു പരിപാടിയിലേക്കും വിളിക്കുകയോ അറിയിക്കുകയോ ചെയ്യുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു.

ഈ മാസം 12ന് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News