ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

  • 10/05/2022

തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്റ്റിനിടയിൽ കുടുങ്ങി ഒരാൾ മരിച്ചു. തിരുവനന്തപുരം അമ്പലമുക്കിലാണ് സംഭവം. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്. 59 വയസ്സായിരുന്നു.


കടയിലെ സാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിക്കുന്ന ലിഫ്റ്റിലാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്. ഫയർഫോഴ്‌സ് എത്തിയാണ് സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സതീഷിനെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. നേമം സ്വദേശിയായ സതീഷ് കുമാർ വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

Related News