സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴ

  • 11/05/2022

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പ്. തീവ്ര ചുഴലിക്കാറ്റ് ബുധനാഴ്ച തീരംതൊടും.  ആന്ധ്രപ്രദേശിലെ കാക്കിനഡ കരയോട് ചേര്‍ന്ന് തീരംതൊടുമെന്നും ഇതിന് ശേഷം ദിശ മാറി വിശാഖപട്ടണം തീരത്തേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്ര തീരത്ത് രാവിലെ മുതല്‍ ശക്തമായ മഴ തുടരുന്നുണ്ട്.

ആന്ധ്രയിലെ കാക്കിനഡ-വിശാഖപട്ടം തീരത്തുനിന്ന് അസാനി ഗതിമാറി ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തിനും ഒഡീഷാ തീരത്തിനും സമാന്തരമായി നീങ്ങും. ശക്തികുറഞ്ഞ് വ്യാഴാഴ്ചയോടെ ന്യൂനമര്‍ദമായി മാറും. കേരള, കര്‍ണാടക തീരങ്ങളില്‍ 14വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആന്ധ്രയിലെ തീരദേശ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തെലങ്കാനയിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയ്ക്കും ഇടിയോട്കൂടി ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.ഒഡീഷയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ ഹൈദരാബാദ് നഗരത്തിലെന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രപ്രദേശിലെ കാക്കിനഡ തീരദേശ റോഡ് താല്‍ക്കാലികമായി അടച്ച് ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related News