'റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധം'; പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്

  • 11/05/2022

ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയും കുട്ടികളും ആത്മഹത്യചെയ്തതിന് ഉത്തരവാദി ഭര്‍ത്താവ് റെനീസ് ആണെന്ന് നജ്‌ലയുടെ സഹോദരി നഫ്‌ല.  മറ്റൊരു സ്ത്രീയുമായി റെനീസിന് ബന്ധം ഉണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് തലേദിവസം ഇവര്‍ ക്വാര്‍ട്ടേഴ്സില്‍ വന്നതായും നഫ്ല മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഭർത്താവായ പൊലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്.

 സിവിൽ പൊലീസ് ഓഫീസർ റെനീസിനെതിരെയാണ് സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. റെനീസ് ഭാര്യ നെജ് ലയെ പീഡിപ്പിച്ചിരുന്നതായി ബോധ്യപ്പെട്ടെന്നും ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചെന്നും പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ മുതൽ പോലീസ് കസ്റ്റഡിയിലാണ് റെനീസ്.

 ചൊവ്വാഴ്ചയാണ് നജ്‌ലയും കുട്ടികളും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോലീസുകാരനായ റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യംചെയ്തതോടെ നജ്‌ലയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് തുടങ്ങിയെന്നും നജ്ലയുടെ ബന്ധുക്കള്‍ പറയുന്നു. നജ്‌ല തൂങ്ങി മരിച്ച നിലയിലായിരുന്നു. മകന്റെ കഴുത്തില്‍ ഷാള്‍ കുരുക്കിയും ഒന്നരവയസ്സുകാരിയെ ബക്കറ്റില്‍ മുക്കി കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. 

രാവിലെയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാതായതോടെയാണ് സമീപവാസികള്‍ക്ക് സംശയം തോന്നിയത്. വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ റെനീസിനെ നേരിട്ട് വിളിച്ചു. ഫയര്‍ഫോഴ്‌സ് സംഘം എത്തി വാതില്‍ പോളിച്ച് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  

നജ്ലയുടെയും മക്കളുടെയും മരണത്തിന് ഉത്തരവാദി റെനീസാണെന്നാണ് ബന്ധുക്കളുടെ പരാതി. റെനീസിന്‍റെ നിരന്തര മാനസിക ശാരിരീക പീഡനങ്ങളില്‍മനം നൊന്താണ് നജ്ല ആത്മഹത്യ ചെയ്തതെന്ന് സഹോദരി നഫ്ല പറഞ്ഞു. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നജ്ല ഒരു ഡയറിയില്‍ എഴുതാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് കാണുന്നില്ലെന്നും റെനീസ് എടുത്ത് മാറ്റിയിട്ടുണ്ടാകുമെന്നും നഫ്ല പറഞ്ഞു. നജ്ല , മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരുടെ മൃതദേഹങ്ങള്‍ വൈകിട്ട് കോട്ടപ്പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കൊവിഡ് പരിശോധന ഫലം വൈകിയതിനാല്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍പോസ്റ്റ്മോര്‍ട്ടം നടത്തിയത്. 


Related News