വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ സമസ്തക്കെതിരെ വിമര്‍ശവുമായി ഗവര്‍ണര്‍

  • 11/05/2022

തിരുവനന്തപുരം: പൊതുവേദിയില്‍ വെച്ച് വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവം അതീവ ദുഖകരമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മുസ്ലിം പുരോഹിതര്‍ ഖുര്‍ ആന്‍ വചനങ്ങളും ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളും അവഗണിച്ചു കൊണ്ട്, മുസ്ലിം സ്ത്രീകളെ അവരുടെ അവകാശങ്ങളും വ്യക്തിത്വങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറത്ത് ഉണ്ടായത്. സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായ എല്ലാ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ട് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതിനെയാണ് പുരോഹിതന്‍ തള്ളിപ്പറയുന്നത് എന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.

മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് വിവാദ സംഭവം നടന്നത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍നിന്ന് മടങ്ങി പോവേണ്ടി വരികയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

Related News