പ്രചാരണത്തിനായി പിണറായി വിജയന്‍ ഇന്ന് തൃക്കാക്കരയില്‍

  • 11/05/2022

കൊച്ചി: തൃക്കാക്കരയില്‍ സെഞ്ച്വറിയടിക്കാന്‍ ക്യാപ്റ്റന്‍ ഇറങ്ങുന്നു. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും. സില്‍വര്‍ ലൈന്‍ ഇടത് മുന്നണി പ്രധാന പ്രചാരണ വിഷയമാക്കുമ്പോഴും സര്‍വേ കല്ലിടല്‍ നിര്‍ത്തിയതില്‍ മുഖ്യമന്ത്രി എന്ത് പറയുമെന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടര്‍മാര്‍.

സ്ഥാനാര്‍ഥി സഭാ നോമിനിയെന്ന ആരോപണത്തിലും പിണറായിയുടെ മറുപടിയുണ്ടായേക്കും. ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ടീം ക്യാപ്റ്റന്‍ എത്തുന്നത്. ഇന്നലെ വൈകിട്ട് പിണറായി കൊച്ചിയിലെത്തിയതോടെ ഇടത് ക്യാമ്പ് ആവേശത്തിലാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനും തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.

തൃക്കാക്കരയുടെ അണിയറയില്‍ ഇനി പ്രചാരണത്തിന്റെ ചുക്കാന്‍ മുഖ്യന്ത്രി ഏറ്റെടുക്കും. ഇന്നലെ രാത്രി നേതാക്കളെ വിളിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ പ്രചാരണ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. സിപിഎം പ്രചാരണത്തില്‍ പ്രധാന വിഷയം സില്‍വര്‍ലൈന്‍ ആണ്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുറ്റിയടി നിര്‍ത്തിയെന്ന പരിഹാസമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. തൃക്കാക്കരയില്‍ തോറ്റാല്‍ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നു.

ഇത്തരം വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ മറികടക്കാമെന്നാണ് ഇടത് പ്രവര്‍ത്തകര്‍ കരുതുന്നത്.സ്ഥാനാര്‍ഥി സഭാ നോമിനിയാണെന്നതായിരുന്നു മണ്ഡലത്തില്‍ ഇടത് മുന്നണി തുടക്കത്തില്‍ നേരിട്ട മറ്റൊരാരോപണം.സഭയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിട്ടെന്ന് ഇടത് ക്യാമ്പ് ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിലും മുഖ്യമന്ത്രി മറുപടി നല്‍കിയേക്കും.

കെവി തോമസ് ഇതാദ്യമായി സിപിഎം പ്രചാരണ വേദിയിലെത്തുന്നുവെന്ന പ്രത്യേകതയും പിണറായി പങ്കെടുക്കുന്ന കണ്‍വെന്‍ഷനുണ്ട്.സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കളും കഎവന്‍,ന്‍ില്‍ എത്തും. വൈകിട്ട് 4 മണിയ്ക്ക് പാലാരവിട്ടത്താണ് ഇടത് കണ്‍വെന്‍ഷന്‍.

Related News