ആരോഗ്യമന്ത്രിക്കെതിരേ തുറന്ന പോരുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

  • 12/05/2022

തിരുവനന്തപുരം: പത്തനം തിട്ടയിലെ നിയമസഭാ പ്രതിനിധികളായ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാറും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ തുറന്ന വാക്‌പോരിലേക്ക്. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്തെത്തി. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. 

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ചിറ്റയം ഗോപകുമാര്‍ മന്ത്രിക്കെതിരെ തുറന്നടിച്ചത്.ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സര്‍ക്കാര്‍ പ്രദര്‍ശന വിപണ മേളയുടെ അധ്യക്ഷനാണ് ചിറ്റയം ഗോപകുമാര്‍. നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടിയുടെ പോസ്റ്ററിലും ഫ്‌ലെക്‌സിലും നോട്ടീസിലുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണെങ്കിലും പരസ്യത്തില്‍ ചിരിച്ച ചിത്രം വെച്ച പരിപാടിയെ കുറിച്ച് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ അറിഞ്ഞിട്ടില്ല. 

ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോര്‍ജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്നാണ് ചിറ്റയം ഗോപകുമാറിന്റെ ആരോപണംവികസന പദ്ധതികളിലും അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കര്‍ തുറന്നടിക്കുന്നു. ഇതോടെ മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണയായും വിട്ടു നിന്ന് തിരിച്ചടിക്കുകയാണ് ചിറ്റയം ഗോപകുമാര്‍. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ സിപിഐ- സിപിഎം സംഘര്‍ഷം തമ്മില്‍ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കര്‍ പോര് മുറുകുന്നത്

Related News