ഐ.ജി ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസംകൂടി നീട്ടി

  • 13/05/2022

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐജി ജി.ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ മൂന്ന് മാസം കൂടി നീട്ടി . കഴിഞ്ഞ നാലു മാസമായി ഐജി സസ്പെന്‍ഷനിലാണ്.ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സസ്പെന്‍ഷന്‍ നീട്ടിയത്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്റ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി 60 ദിവസം പൂര്‍ത്തിയായപ്പോള്‍ വീണ്ടും അവലോകസന സമിതി ചേര്‍ന്ന് സസ്പെന്‍ഷന്‍ നാല് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഈ കാലാവധിയും പൂര്‍ത്തിയായ ശേഷമാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് കൂടി സസ്പെന്‍ഷന്‍ നീട്ടിയത്.

മോന്‍സന്‍ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജി ജി ലക്ഷമണ്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചതടക്കം പുരാവസ്തു തട്ടിപ്പില്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പുറത്ത് വന്നത് നിരവധിയായ തെളിവുകളായിരുന്നു. മോന്‍സന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായ ഐജി, ആഡ്ര സ്വദേശിയായ ഇടനിലക്കാരിയുമായി ചേര്‍ന്ന് മോന്‍സന്റെ തട്ടിപ്പ് സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ ഇടനിലക്കാരനായതിനും തെളിവുണ്ട്.മോന്‍സന്റെ വീട്ടിലെ മീന്‍ സ്റ്റഫും പുരാവസ്തുക്കളും എടുത്ത് പോലീസ് ക്ലബ്ബിലേക്ക് വരാന്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അയച്ചതും ഐജി ലക്ഷ്മണയാണ്. വാട്സ് ആപ് ചാറ്റുകളും മൊഴികളും ഇതിന് തെളിവായുണ്ട്

Related News