തോമസ് കപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ഒരുകോടി രൂപ

  • 15/05/2022

ദില്ലി: തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹം തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ടീം ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ് എന്നിവര്‍ക്ക് പിന്നാലെ  ടീമിനെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും രംഗത്തെത്തി. 

അഭിമാനകരമായ നേട്ടമെന്നാണ് പുല്ലേല ഗോപിചന്ദ് പറഞ്ഞത്. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇതിനുവേണ്ടി പ്രയത്നിക്കുമെന്നും വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു. പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അസോസിയേഷനും അദ്ദേഹം നന്ദി പറഞ്ഞു.

Related News