വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടന്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  • 15/05/2022

കണ്ണൂര്‍: കണ്ണൂര്‍ പെരുമ്പടവ് ടൗണിന് സമീപത്ത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കപ്പൂര് കെ.ഡി.ഫ്രാന്‍സിസ് (ലാല്‍-48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കഴുത്തിന് മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പ്രിന്‍സിയാണ് ഫ്രാന്‍സിസിന്റെ ഭാര്യ. വിദ്യാര്‍ഥികളായ അലന്‍, അല്‍ജോ എന്നിവര്‍ മക്കളാണ്. 

Related News