ട്വന്റി-ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

  • 15/05/2022

കൊച്ചി: കൊച്ചിയില്‍ സംഘടിപ്പിച്ച ജനസംഗമം പരിപാടിയില്‍ ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 

കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‌രിവാള്‍ കൊച്ചിയില്‍ പറഞ്ഞു. കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകും. ആപും ട്വന്റി 20യും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു. പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവര്‍ത്തനം.


കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും കെജ്രിവാള്‍ സന്ദര്‍ശിച്ചു. ഇന്നലെ കൊച്ചിയിലെത്തിയ ദില്ലി മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണമാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.

Related News