എക്‌സൈസ് ഓഫീസില്‍ നിന്നും വിജിലന്‍സ് സംഘം 10 ലക്ഷം രൂപ പിടികൂടി

  • 16/05/2022

പാലക്കാട്:  വിജിലന്‍സ് സംഘം പാലക്കാട് എക്സൈസ് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. കൈക്കൂലിയായി ലഭിച്ചതെന്ന് കരുതുന്ന 10,23,000 രൂപ വിജിലന്‍സ് സംഘം പിടികൂടി.എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്റ്റിസ്റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി തുകയാണ് പിടിച്ചെടുത്തത്. വിവിധ ഓഫിസുകളിലേക്ക് പണം കൊണ്ടു പോകുന്നതിനിടയില്‍ കാടംകോട് ജംക്ഷനില്‍ വച്ച് നൂറുദീന്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്. ഈ വാഹനത്തില്‍ നിന്നാണ് ഇത്രയും തുക പിടികൂടിയത്. കള്ള് ലൈസന്‍സികളില്‍ നിന്നും വാങ്ങിയ തുകയാണ് ഇതെന്നാണ് സൂചന.

Related News