തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാമെന്ന് ആലഞ്ചേരി

  • 17/05/2022

കൊച്ചി: തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാമെന്നും സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനുമതേ, പക്ഷേ, അത് നിയമസഭയുടെ സ്ഥാനാര്‍ത്ഥി ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ പ്രചാരണം മുറുകുകാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വാഹന പര്യടനം ഇന്ന് തുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വാഹന പര്യടനം ഇന്നലെ തുടങ്ങിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പ്രചാരണം തുടരുകയാണ്. സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിവെച്ചത് ഇന്നും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകും. പിന്മാറ്റം സര്‍ക്കാരിനെതിരെ യുഡിഎഫഅ ആയുധമാക്കുന്നത് തുടരും. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നും സര്‍വേ രീതിയില്‍ മാത്രമാണ് മാറ്റം എന്നുമാണ് എല്‍ഡിഎഫ് വിശദീകരണം.

Related News