കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ടു; അച്ഛൻ കുഴഞ്ഞു വീണ് മരിച്ചു

  • 17/05/2022

കോട്ടയം: കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു. കോട്ടയം ഏറ്റുമാനൂരിൽ ആണ് സംഭവം. മാടപ്പാട് സ്വദേശി മാധവൻ ആണ്  മരിച്ചത്. 79 വയസായിരുന്നു. 

വൈകിട്ട് വഴക്കുണ്ടായപ്പോൾ മാധവനെ മകൻ ഗിരീഷ് മർദ്ദിക്കുകയും തുടര്‍ന്ന് തള്ളി നിലത്തിട്ടുവെന്നും പരാതിയുണ്ട്. ഇതിന് ശേഷമാണ് മാധവൻ വീട്ടിനകത്ത് കുഴഞ്ഞ് വീണത്. സംഭവവുമായി ബന്ധപ്പെട്ട് ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.  47കാരനാണ് കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ഗിരീഷ്.

എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. മാധവന്റെ പോസ്റ്റ്‌മോർട്ടം നടപടി കഴിഞ്ഞ ശേഷമാകും പ്രതിക്കെതിരെ കുറ്റം ചുമത്തുകയെന്ന് ഡിവൈഎസ്പി അറിയിച്ചു. കുഴഞ്ഞുവീണ മാധവനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related News