ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

  • 18/05/2022

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. 39കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31കാരിയായ തൃശൂര്‍ കല്ലൂര്‍ സ്വദേശി രസ്മയുമാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് രസ്മ. യുവാവ് അവിവാഹിതനാണ്. രണ്ടു ദിവസം മുമ്പാണ് ഇവർ മുറിയെടുത്തത്.

ഇന്ന് മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കട്ടിലിൽ മരിച്ച നിലയിലും യുവാവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. രസ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന രസ്മയ്ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രസ്മയുട വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. 

എന്നാല്‍ ബന്ധത്തില്‍നിന്നു രസ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. വൈകിട്ട് 6.45ഓടെ മുറി തുറന്ന ശേഷമാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related News