നടന്‍ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി

  • 20/05/2022

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് നടപടി. പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി മുഖാന്തരം യു.എ.ഇ. എംബസിയെ അറിയിക്കും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.

എന്നാല്‍, വിജയ് ബാബു ഇപ്പോഴും യു.എ.ഇ.യില്‍ തന്നെയുണ്ടോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കേസുകളില്‍ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ കടന്നതായും സൂചനയുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം ഉറപ്പിച്ചിട്ടില്ല.

Related News