ഇടുക്കി ഉള്‍പ്പെടെ അണക്കെട്ടുകള്‍ തുറക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി

  • 20/05/2022

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വൃഷ്ടിപ്രദേശങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലും അണക്കെട്ടുകളുടെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്ന് കെഎസ്ഇബി. ഇടുക്കി ഉള്‍പ്പടെയുള്ള പ്രധാന അണക്കെട്ടുകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്നും സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.ഇടുക്കിയില്‍ ജലനിരപ്പ് 713.25 മീറ്റര്‍ എത്തിയെങ്കിലും സംഭരണശേഷിയുടെ 37,54% മാത്രമേ വെളളമുള്ളൂ. അതുകൊണ്ടുതന്നെ സമീപദിവസങ്ങളില്‍ അണക്കെട്ട് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ഓറഞ്ച് അലെര്‍ട്ടാണ് ഇടുക്കിയില്‍. പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്രകാരം.

ചെറിയ അണക്കെട്ടുകളായ മാട്ടുപ്പെട്ടി,കുറ്റ്യാടി, പൊന്‍മുടി, നേര്യയമംഗലം, പെരിങ്ങല്‍കുത്ത്, ലോവര്‍ പെരിയാര്‍, കക്കാട് എന്നിവിടങ്ങളിലാണ് പകുതിവരെയെങ്കിലും വെള്ളം നിറഞ്ഞത്. എന്നാല്‍ കുറഞ്ഞസമയത്ത് കനത്തമഴപെയ്താല്‍ ഈ അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കേണ്ടിവരും.കാലാവസ്ഥ പ്രവചനം നീരൊഴുക്ക് എന്നിവ നിരന്തരം നിരീക്ഷിച്ചായിരിക്കും തുടര്‍നടപടികളെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

Related News