പ്രവാസി യുവാവിന്റെ മരണം; ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 21/05/2022

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ കസ്റ്റഡിയില്‍.  പ്രതികളുമായി ബന്ധമുള്ളവരാണ് ഇവര്‍.കേസില്‍ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. 

മരിച്ച അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചു മുങ്ങിയ യഹിയയെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാള്‍ മലപ്പുറം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണ്ണ കടത്തു സംഘം തന്നെയാണ് സംഭവത്തിന് പിന്നില്‍ എന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ക്രൂര മര്‍ദ്ദനമേറ്റ നിലയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്

Related News