കൊച്ചി ഹെറോയിന്‍ കടത്ത്: കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കും

  • 23/05/2022

കൊച്ചി: 1500 കോടിയുടെ ഹെറോയിന്‍ പിടികൂടിയ കേസ് രാജ്യാന്തര മാനങ്ങള്‍ ഉളളതിനാല്‍ എന്‍ ഐ എ ഏറ്റെടുത്തേക്കും. അറസ്റ്റിലായ 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി മട്ടാഞ്ചേരി കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. കന്യാകുമാരിയിലടക്കം കൊണ്ടുപോയി തെളിവെടുക്കാനാണ് തീരുമാനം. 

ഇറാന്‍ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി പ്രതികള്‍ക്ക് ബന്ധം എങ്ങനെയുണ്ടായെന്നാണ് പരിശോധിക്കുന്നത്. തെക്കേ ഇന്ത്യന്‍ തീരത്ത് എത്തിച്ചശേഷം എവിടേക്കാണ് ഹെറോയിന്‍ കൊണ്ടുപോകാനിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലില്‍ നിന്നാണ് 218 കിലോ ഹെറോയിന്‍ കഴിഞ്ഞ ദിവസം പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും നടത്തിയ പരിശോധനയില്‍ പുറങ്കടലില്‍ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്.

തമിഴ് നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പിടികൂടി. അഗത്തിക്കടുത്ത് പുറംകടലില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്‌നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്.

Related News