കണ്ണൂര്‍ സര്‍വകലാശാല പരീക്ഷയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു

  • 23/05/2022

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം. തിങ്കളാഴ്ച നടന്ന എം.എസ് സി മാത്തമാറ്റിക്സ് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമായത്. വിഷയം പരിശോധിക്കുമെന്ന് സര്‍വകലാശാല അധികൃര്‍ പ്രതികരിച്ചു.


ഇത് അഞ്ചാം തവണയാണ് ചോദ്യപേപ്പര്‍ ആവര്‍ത്തിക്കുന്നത്. നേരത്തെ സൈക്കോളജിയുടെ രണ്ട് ചോദ്യപേപ്പറുകള്‍, ബോട്ടണി, മലയാളം എന്നിവയുടെ ചോദ്യപേപ്പറുകളിലും അപാകതകള്‍ കണ്ടെത്തിയിരുന്നു. സിലബസിന് പുറത്ത് നിന്ന് 90 ശതമാനം ചോദ്യങ്ങളുമായുംചോദ്യപേപ്പര്‍ എത്തിയിരുന്നു.ഇതിന് പുറമേയാണ് തിങ്കളാഴ്ച നടന്ന എം.എസ് സി മാത്തമാറ്റിക്സ് പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്. സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് ചൊവ്വാഴ്ച സ്ഥാനമൊഴിയാനിരിക്കെയാണ് പുതിയ വിവാദം.



Related News