മുന്നറിയിപ്പില്ലാതെ വില കുറച്ചത് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന് പമ്പുടമകള്‍

  • 23/05/2022

തിരുവനന്തപുരം: എക്‌സൈസ് തീരുവ മുന്നറിയിപ്പില്ലാതെ കുറച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍.  നികുതി നേരത്തെയടച്ച് സ്റ്റോക്കെടുത്തതോടെയാണ് പമ്പുടമകള്‍ വെട്ടിലായത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നഷ്ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം.

സാധാരണക്കാരന് ആശ്വാസമാകുന്ന കേന്ദ്രത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെയുള്ള തീരുമാനം നഷ്ടമുണ്ടാക്കിയെന്നാണ് പന്പുടമകളുടെ വാദം. അവധി ദിവസങ്ങള്‍ കണക്കിലെടുത്ത് കൂടുല്‍ സ്റ്റോക്ക് സൂക്ഷിക്കുന്ന പതിവുണ്ട്. ഇത്തരത്തില്‍ നേരത്തെ പണമടച്ച് സ്റ്റോക്ക് എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് പമ്പുടമകള്‍ പറയുന്നു. 

കഴിഞ്ഞ ദീപാവലി സമയത്തും അഞ്ച് ദിവസത്തേക്കുള്ള സ്റ്റോക്ക് കരുതിയിരുന്നു. അന്ന് എക്‌സൈസ് ഡ്യൂട്ടി കുറച്ചത് കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. നികുതി ഘട്ടം ഘട്ടമായി കുറയ്ക്കണമായിരുന്നു എന്നാണ് പന്പുടമകള്‍ പറയുന്നത്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ധന വില പല മടങ്ങ് വര്‍ധിച്ചെങ്കിലും തങ്ങള്‍ക്ക് കിട്ടുന്ന കമ്മീഷന്‍ അവസാനമായി വര്‍ധിപ്പിച്ചത് 2017 ല്‍ ആണെന്നു പന്പുടമകള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത സ്റ്റോക്കെടുക്കുന്‌പോള്‍ ഇത്തവണ തങ്ങള്‍ക്കുണ്ടായ നഷ്ടം കുറച്ച് പണം നല്‍കാന്‍ അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്കും പന്പുടമകള്‍ കത്തയച്ചിട്ടുണ്ട്

Related News