വിജയ് ബാബു കീഴടങ്ങും; വിമാന ടിക്കറ്റിന്റെ കോപ്പി ഹൈക്കോടതിയില്‍ ഹാജരാക്കി

  • 24/05/2022

കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ വിജയ് ബാബു കോടതിയില്‍ കീഴടങ്ങുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിദേശത്തേയ്ക്ക് കടന്ന വിജയ് ബാബു ഈ മാസം 30 ന് കേരളത്തിലേക്ക് മടങ്ങുമെന്ന കാര്യത്തില്‍ ഉറപ്പായി. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റിന്റെ കോപ്പി വിജയ് ബാബുവിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ഹര്‍ജി നാളെ പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

ഈ മാസം മെയ് 19 ന് പോലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നു. ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ നീക്കം. എന്നാല്‍ ആ ശ്രമം പാളി. ആദ്യം കോടതിയുടെ അധികാര പരിധിയില്‍ വരട്ടെ. എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. തുടര്‍ന്നാണ് വിജയ് ബാബു നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്.ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിന്റെ പാസ് പോര്‍ട്ട് റദ്ദാക്കിയിരുന്നു. എംബസിയുടെ പ്രത്യേക അനുമതിയോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.

Related News