പി.സി ജോര്‍ജ്ജിനെതിരായ സര്‍ക്കാര്‍ നടപടി ശെരിവെച്ച് കേന്ദ്ര സഹമന്ത്രി

  • 25/05/2022

ദില്ലി: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ്ജിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ശരിവച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ് പി സിംഗ് ഭഗേല്‍. വിദ്വേഷ പ്രസംഗകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്രമന്ത്രി എസ് പി സിംഗ് ഭഗേല്‍ പറഞ്ഞു.

പ്രശസ്തിക്ക് വേണ്ടി പ്രസംഗിച്ച് ഇത്തരക്കാര്‍ നാടിന്റെ സംസ്‌കാരം തകര്‍ക്കുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക് വേണ്ടിയാകണം രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. തെറ്റായ പ്രവണത അംഗീകരിക്കാനാവില്ലെന്നും കേന്ദ്രനിയമ സഹമന്ത്രി എസ് പി സിംഗ് ഭഗേല്‍ പറഞ്ഞു.

മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പിസി ജോര്‍ജുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.

Related News