മുഖ്യമന്ത്രിയില്‍ വിശ്വാസമെന്ന് അതിജീവിത

  • 26/05/2022

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സെക്രട്ടറിയേറ്റില്‍ സന്ദര്‍ശിച്ച് അതിജീവിത. ഈ കേസില്‍ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് അവര്‍ പറഞ്ഞു. താന്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകള്‍ കോടതിയില്‍ ഉന്നയിക്കുകയായിരുന്നു. അത് സര്‍ക്കാരിനെതിരെ എന്ന നിലയില്‍ കണ്‍വേ ചെയ്യപ്പെട്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.

ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് അറിയിക്കാന്‍ കഴിഞ്ഞു. കേസില്‍ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വളരെ വളരെ സന്തോഷമുണ്ട്. അതൊരു ഭയങ്കര വലിയ ഉറപ്പാണ്. വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി തന്നോട് സംസാരിച്ചതെന്നും അതിജീവിത പറഞ്ഞു.

താന്‍ കോടതിയില്‍ പോയതിന് പിന്നില്‍ കോണ്‍ഗ്രസ് പിന്തുണയെന്നത് വ്യാഖ്യാനം മാത്രമാണെന്ന് അതിജീവിത പറഞ്ഞു. ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്നത് സ്ത്രീയായാലും പുരുഷനായാലും മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകും. എല്ലാവരുടെയും വായ എനിക്ക് അടച്ചുവെക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തയ്യാറല്ലെങ്കില്‍ താന്‍ മുന്‍പേ ഇട്ടിട്ട് പോകണമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News