അശ്ലീല പ്രചാരണത്തിനെതിരേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റ ഭാര്യ രംഗത്ത്

  • 26/05/2022

കൊച്ചി: വ്യാജ അശ്ലീ വീഡിയോ ഉള്‍പ്പെടെ ഉപയോഗിച്ച് നവമാധ്യമങ്ങളിലൂടെ എതിരാളികള്‍ അപമാനിക്കുന്നുവെന്നാരോപിച്ച് ജോ ജോസഫിന്റെ ഭാര്യ രംഗത്ത് വന്നു. അതേസമയം സൈബര്‍ ആക്രമണത്തോട് യോജിപ്പില്ലെന്നും വ്യാജ വീഡിയോക്ക് പിന്നില്‍ പങ്കില്ലെന്നും യുഡിഎഫും ബിജെപിയും പറഞ്ഞു.

അവസാനലാപ്പില്‍ മുതിര്‍ന്നനേതാക്കാള്‍ താഴെത്തട്ടിലിറങ്ങിയാണ് മൂന്ന് മുന്നണികള്‍ക്കും വോട്ടുറപ്പിക്കുന്നത്. പ്രചാരണം മുറുകുന്നതിനിടെ തൃക്കാക്കരയിലെ പ്രധാന ചര്‍ച്ച ജോയ്‌ക്കെതിരായ വ്യാജ അശ്ലീല വീഡിയോ ആണ്. പ്രചാരണത്തിന് പിന്നില്‍ യുഡിഎഫാണെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. സൈബര്‍ ആക്രമണത്തിനെതിരെ ജോയുടെ ഭാര്യ ദയാ പാസ്‌ക്കല്‍ പ്രതികരണവുമായെത്തി.

'ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങള്‍ക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കണ്ടേ. എതിര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകള്‍ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോള്‍ പ്രതികരിക്കേണ്ടേ..?' ദയാ പാസ്‌ക്കല്‍ ചോദിക്കുന്നു.

Related News