പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്നു, ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

  • 26/05/2022

കാക്കനാട്: പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്ക വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റിൽ  വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു യുവാവ്. തൃശ്ശൂര്‍ മണ്ണുത്തി കാളത്തോട് ജങ്ഷനില്‍ കുറുങ്കുളം വീട്ടില്‍ സെല്‍ഡന്‍ ഡിക്സനെ (30) യാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സിങ്കപ്പൂരിലായിരുന്ന സെല്‍ഡന്‍ ചെന്നൈ വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കവേ പൊലീസ് പിടികൂടിയത്.

തൃശ്ശൂരില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് കാക്കനാട് വാഴക്കാലയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി മണ്ണുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ സിങ്കപ്പൂരിലുള്ള ബന്ധുവിന്റെ സഹായത്തോടെ സെല്‍ഡന്‍ അവിടേക്ക് പോവുകയായിരുന്നു.

ഇയാള്‍ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം സിങ്കപ്പൂരില്‍ നിന്ന് ചെന്നൈ വിമാനത്താവളം വഴി മടങ്ങിയെത്തിയ ഇയാളെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. തൃക്കാക്കര സിഐ ആര്‍. ഷാബു, എസ്.ഐ.മാരായ എന്‍.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, സീനിയര്‍ സി.പി.ഒ. ജാബിര്‍, രഞ്ജിത്ത് എന്നിവര്‍ ചെന്നൈയിലെത്തി പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News