വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡിപി, വാട്സാപ്പ് വഴി തട്ടിപ്പിന് ഉപയോഗിച്ചു, പരാതിയുമായി മന്ത്രി

  • 26/05/2022

തിരുവനന്തപുരം:  വാട്സാപ്പിൽ തന്റെ പേരും, ഫോട്ടോ ഡിപിയായും ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്തായി മന്ത്രി പി രാജീവന്റെ പരാതി. കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നൽകി വ്യവസായമന്ത്രി പി രാജീവ്. 

വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. 8409905089 എന്ന നമ്പറിൽ മന്ത്രിയുടെ ഫോട്ടോ ഡിപി ആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്. വ്യവസാവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പു നടക്കുന്നതായി ബോധ്യപ്പെട്ടത്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട വ്യവസായമന്ത്രി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News