റോഡരികിൽ നാല് ദിവസമായി കാർ, ഉള്ളിൽ മരിച്ച നിലയിൽ അധ്യാപകൻ, അന്വേഷണം തുടങ്ങി പൊലീസ്

  • 26/05/2022

മേട്ടുപ്പാളയം:  റോഡ് സൈഡിൽ നാല് ദിവസമായി നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം. ഊട്ടി- മേട്ടുപ്പാളയം റോഡിലായിരുന്നു നിർത്തിയിട്ട കാറിൽ മൃതദേഹം കണ്ടെത്തിയത്. ബ്ലാക്ക് തണ്ടറിന് സമീപം കണ്ടെത്തിയ മൃതദേഹം രഞ്ജിത് എന്ന അധ്യാപകന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് നാല്‍പ്പതുകാരന്‍റെ മൃ-തദേഹം കണ്ടെത്തുകയായിരുന്നു. രഞ്ജിത്ത് ഊട്ടി യെല്ലനല്ലി ചാത്തൂര്‍ സ്വദേശിയാണ്. ബുധനാഴ്ച രാവിലെയാണ് ഒരാള്‍ കാറിനുള്ളില്‍ ഉള്ളതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. മേട്ടുപാളയം പൊലീസ് എത്തി കാര്‍ പരിശോധിച്ച്. അതില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് വഴിയാണ് രഞ്ജിത്തിനെ തിരിച്ചറിഞ്ഞത്. 

ഗൂഡല്ലൂര്‍ മണ്ണൂത്ത് വയല്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. മരണം നടന്ന് മൂന്നുദിവസമെങ്കിലും ആയിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related News