മികച്ച നടന്‍ ബിജു മേനോനും ജോജു ജോര്‍ജ്ജും, നടി രേവതി, ദിലീഷ് പോത്തന്‍ മികച്ച സംവിധായകന്‍

  • 27/05/2022

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര്‍ ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.

മികച്ച ചിത്രം- ആവാസവ്യൂഹം. നടി- രേവതി- ഭൂതകാലം. നടന്‍- ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്). സ്വഭാവനടി- ഉണ്ണിമായ- ജോജി. സ്വഭാവനടന്‍- സുമേഷ് മൂര്‍ - കള. സംവിധായകന്‍- ദിലീഷ് പോത്തന്‍ -ജോജി. രണ്ടാമത്തെ ചിത്രം- 1.) ചവിട്ട്, സജാസ് രഹ്‌മാന്‍- ഷിനോസ് റഹ്‌മാന്‍. 2.) നിഷിദ്ധോ -താരാ രാമാനുജന്‍തിരക്കഥാകൃത്ത്(അഡാപ്റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജിതിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹംക്യാമറ- മധു നീലകണ്ഠന്‍- ചുരുളികഥ- ഷാഹി കബീര്‍- നായാട്ട്‌സ്ത്രീ-ട്രാന്‍സ്ജെന്‍ഡര്‍ പുരസ്‌കാരം- അന്തരംഎഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളികുട്ടികളുടെ ചിത്രം- കാടകലം- സംവിധാനം സഹില്‍ രവീന്ദ്രന്‍നവാഗത സംവിധായകന്‍- കൃഷ്ണേന്ദുമികച്ച ജനപ്രിയ ചിത്രം- ഹൃദയംനൃത്തസംവിധാനം- അരുണ്‍ലാല്‍ - ചവിട്ട്വസ്ത്രാലങ്കാരം- മെല്‍വി ജെ- മിന്നല്‍ മുരളിമേക്കപ്പ്ആര്‍ട്ടിസ്റ്റ്- രഞ്ജിത് അമ്പാടി- ആര്‍ക്കറിയാംജനപ്രിയചിത്രം-ഹൃദയംശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളികലാസംവിധാനം- ഗോകുല്‍ദാസ്- തുറമുഖംചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്ഗായിക-സിതാര കൃഷ്ണകുമാര്‍ - കാണെക്കാണെഗായകന്‍- പ്രദീപ്കുമാര്‍- മിന്നല്‍ മുരളിസംഗീതസംവിധായകന്‍ (ബി.ജി.എം)- ജസ്റ്റിന്‍ വര്‍ഗീസ്- ജോജിസംഗീതസംവിധായകന്‍- ഹിഷാം- ഹൃദയംഗാനരചയിതാവ്- ബി.കെ ഹരിനാരായണന്‍- കാടകലംതിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) - ശ്യാം പുഷ്‌കരന്‍ - ജോജി

Related News