ലഡാക്കില്‍ വാഹനം മറിഞ്ഞ് മരിച്ച സൈനികരില്‍ മലപ്പുറം സ്വദേശിയും

  • 27/05/2022

ശ്രീനഗര്‍: ലഡാക്കില്‍ ഷ്യാക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ച അപകടത്തില്‍ മലയാളി സൈനികനും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു.
മലപ്പുറം പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷൈജില്‍ ആണ് മരിച്ചത്. ഇന്ത്യ - ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കു പോകും വഴി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം

26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. റോഡില്‍നിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീണാണ് അപകടം. മരിച്ച സൈനികന്റെ ഭാര്യ: റഹ്‌മത്ത്: മക്കള്‍ - ഫാത്തിമ സന്‍ഹ, തന്‍സില്‍, ഫാത്തിമ മഹസ.

Related News