ഓപ്പിയം പോപ്പി ചെടികള്‍ മൂന്നാറിലും; 57 ചെടികള്‍ പിടിച്ചെടുത്തു

  • 27/05/2022

മൂന്നാര്‍: മയക്കുമരുന്നായ കറുപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഓപ്പിയം പോപ്പി ചെടികള്‍ മൂന്നാറില്‍ കണ്ടെത്തി. എക്‌സൈസ് സംഘം ഇവ പിടിച്ചെടുത്തു. ഗുണ്ടുമല എസ്റ്റേറ്റില്‍ സോത്തുപാറ ഡിവിഷനിലെ ഡിസ്‌പെന്‍സറിക്ക് മുന്നില്‍ വളര്‍ത്തിയ 57 ചെടികളാണ് പിടിച്ചെടുത്തത്.

57 ചെടികളാണ് എസ്റ്റേറ്റിൽ ഉണ്ടായിരുന്നത്. മുഴുവൻ ചെടികളും ശേഖരിച്ച ശേഷം നശിപ്പിച്ചു. ആദ്യമായാണ് ഇവിടെ നിന്നും ഒപ്പിയം പോപ്പി ചെടികൾ കണ്ടെത്തുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വിഭാ​ഗം പരിശോധന നടത്തിയത്. പിടിച്ചെടുത്ത ചെടികൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Related News